Opportunity in Emirates :- UAE ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റീസിലേക്കാണ് പുതിയ അവസരം വന്നിരിക്കുന്നത്. വിമാനത്തിലേക്ക് ആവശ്യമായ പൈലറ്റിനുള്ള വാക്കൻസിയാണ് ഇപ്പോൾ ഉള്ളത്. മികച്ച ശമ്പളത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എക്സ്പീരിയൻസ് ഉള്ളവർക്ക് ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. 1500 ൽ കൂടുതൽ വാക്കൻസികളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വർഷത്തിൽ 45 ദിവസത്തെ അവധി ലഭിക്കുന്ന ഒരു മികച്ച ജോലി തന്നെയാണ് ഇത്.
ഡയറക്റ്റ് എൻട്രി ക്യാപ്റ്റൻ, ആക്‌സിലറേഡ് കമാൻഡ്, റേഡ് ഫസ്റ്റ് ഓഫീസർമാർ, നോൺ – ടൈപ്പ്റേ ഓഫീസർമാർ എന്നെ വൻസൻസികളാണ് ഇപ്പോൾ വന്നിരിക്കുന്നത്. മികച്ച ശമ്പളവും, അത്യാധുനികവും ആഡംബരം നിറഞ്ഞതുമായ ജീവിത സാഹചര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്ന ഒന്നായിരിക്കും ഈ ജോലി. നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഈ വിമാനത്തിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുക തുടങ്ങി നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
വിമാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എക്സ്പീരിയൻസ് ഉള്ളവർക്കു അപേക്ഷിക്കാൻ സാധിക്കും. ഓൺലൈൻ ആയി ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി എമിരേറ്റ്സ് ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കു.