Bank of baroda opportunity:- ബാങ്കിൽ ഒരു ജോലിയാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു. ഓഫീസിൽ അസിസ്റ്റന്റ് എന്ന തസ്തികയിലേക്കാണ് ഇപ്പോൾ വന്നിരിക്കുന്ന വാക്കൻസി. 500 വാക്കൻസികൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഓൺലൈൻ ആയി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. മെയ് മാസം 5 മുതൽ മെയ് 23 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
ഈ ജോലിക്കായി അപേക്ഷിക്കാൻ മിനിമം വേണ്ട യോഗ്യത പത്താംക്ലാസ് ആണ്. നിങ്ങൾ ജോലി ആഗ്രഹിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. മാത്രമല്ല നിങ്ങളുടെ പ്രായപരിധി 18 വയസ്സിനും 26 വയസ്സിനും ഇടയിൽ ആയിരിക്കണം. അപേക്ഷിക്കാനായി ഫീസ് നൽകേണ്ടതാണ്.
അപേക്ഷിക്കുന്ന സമയത് നിങ്ങളുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്, നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷിക്കാനായി ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ സന്ദർശിക്കുക. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.(bankofbaroda.in)