മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാം | മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ സുവര്‍ണ്ണാവസരം വന്നിരിക്കുകയാണ് . ഇപ്പോള്‍ Non Teaching തസ്തികയിലേക്ക് മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് .
മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം . 25000 മുതൽ 89000 വരെ നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം. https://exams.nta.ac.in/ ഈ വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് .