Advertisement

ലോറി ക്യാബിനിൽ തലയിടിച്ച് കൊമ്പൻ ചെരിഞ്ഞു .

ലോറി ക്യാബിനിൽ തലയിടിച്ച് കൊമ്പൻ ചെരിഞ്ഞു .
ആനയെ ലോറിയിൽ കൊണ്ട് പോകുമ്പോൾ സാധാരണ ഒരു വസ്തു കൊണ്ട് പോകുന്ന പോലെ പോയാൽ വളരെ വലിയ അപകടമാണ് ഉണ്ടാകുക . അത്തരത്തിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം ജീവൻ തന്നെ നഷ്‌ടമായ ഒരു ആനയുണ്ട് . അവനാണ് കണ്ണെഴുത്ത് സോമൻ എന്ന തോട്ടേകാട് കാർത്തികേയൻ . വളരെ ശാന്ത സ്വഭാവമുള്ള ആനയാണ് ഇവൻ . ആലപ്പുഴയിലെ ചേർത്തലയിൽ കണ്ണെഴുത്ത് സോമൻ എന്ന പേരിൽ ആയിരുന്നു ആന ആദ്യം അറിഞ്ഞിരുന്നത് .. തുടർന്ന് കൈമാറ്റത്തിലൂടെ ഇവൻ തോട്ടേകാട് കാർത്തികേയൻ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത് .

Advertisement

 

 

 

തെക്കേ നാട്ടിലെ പൂരങ്ങളിൽ വളരെ അധികം പങ്കെടുത്തിരുന്ന ഏറ്റവും ശാന്തനായ ആന ആയിരുന്നു തോട്ടേകാട് കാർത്തികേയൻ . സുഖ ചികിത്സക്കായി തോട്ടേകാട് കാർത്തികേയനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുമ്പോൾ ആയിരുന്നു ഇവന്റെ ജീവൻ നഷ്ടമായത് . വളരെ വേഗത്തിൽ പോയിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ആനയെ തടഞ്ഞു നിർത്താൻ വെച്ചിരുന്ന മരത്തടി മാറി ആനയുടെ മസ്തിഷ്ക്കം ലോറിയുടെ കാമ്പയിനിൽ ഇടിച്ചു ആന ചെറിയുക ആയിരുന്നു . 55 വയസായിരുന്നു അന്ന് തോട്ടേകാട് കാർത്തികേയന്റെ പ്രായം . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/CUaFrNw7VvU

Leave a Reply