Amazon Warehouse Job Vacancy 2023:- ആമസോൺ പുതിയതായി ആരംഭിക്കുന്ന വെയർഹൗസിൽ പാക്കിങ് ജോലി ഉൾപ്പെടെ 2000+ ജോലി ഒഴിവുകൾബി വന്നിരിക്കുന്നു നിരവധി തൊഴിൽ അവസരങ്ങളുമായി ആമസോൺ. കമ്പനി പുതുതായി ആരംഭിക്കുന്ന വെയർഹൗസിലാണ് തൊഴിൽ അവസരങ്ങൾ. ഓർഡറുകൾ വരുന്നതിന് അനുസരിച്ച് സാധനങ്ങൾ പാക്ക് ചെയ്ത് അയക്കുന്ന സംഭരണ കേന്ദ്രം കൂടിയാണ് ഓരോ ആമസോൺ വെയർഹൗസും. ഇത്തരത്തിൽ ഡർഹാമിലെ സ്റ്റോക്ക്‌ടൺ-ഓൺ-ടീസിൽ ആരംഭിക്കുന്ന വെയർഹൗസിലേക്കാണ് ഇപ്പോൾ ഉദ്യഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബർ മാസത്തോടെയായിരിക്കും കേന്ദ്രം പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുക. 464,000 ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്ന സ്ഥാപനത്തിൽ തുടക്കത്തിൽ 1000 പേരേയും രണ്ടാം ഘട്ടത്തിൽ മറ്റൊരു 1000 പേരെയും നിയമിക്കും. രണ്ട് ഘട്ടങ്ങളിലുമായി ആകെ 2000 പേരെ നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.എഞ്ചിനീയർമാർ മുതൽ എച്ച്ആർ,
ഐടി പ്രൊഫഷണലുകൾ, ഹെൽത്ത് ആൻഡ് സേഫ്റ്റി, ഫിനാൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങി പാക്കിങ് വരെയായി നിരവധി മേഖലകളിൽ തൊഴിലുകൾ ലഭ്യമാണ്. ഓർഡറുകൾ തിരഞ്ഞെടുക്കുകയും പാക്ക് ചെയ്യുകയും ഷിപ്പ് ചെയ്യുകയും ചെയ്യുന്ന ടീമുകളിലേക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി ആമോസോൺ അറിയിച്ചു . മികച്ച ശമ്പളത്തിന് പുറമേ, എല്ലാ ജീവനക്കാർക്കും സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഇൻകം പ്രൊട്ടക്ഷൻ, സബ്‌സിഡി നിരക്കിൽ ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ പാക്കേജും വാഗ്ദാനം ചെയ്യും. ഇതോടൊപ്പം ഒരു കമ്പനി പെൻഷൻ പദ്ധതിയും ലഭ്യമായിരിക്കും. ടേം ടൈം ജോലിക്ക് അപേക്ഷിക്കാൻ കഴിയുന്നതിന് പുറമെ. ആമസോൺ ജോലികളിലേക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയാൻ ഔധിയോധിക വെബ് സൈറ്റ് സന്ദർശിക്കുക ,