Thozhilvartha

ആരോഗ്യ കേരളം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ദേശീയ ആരോഗ്യദൗത്യം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് യോഗ്യതയായി ഡിഗ്രി, ഡിസിഎ/പിജിഡിസിഎ,കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം അത്യാവശ്യം ആണ് .ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന മർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ മാർച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക്ക് സെക്‌സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.യോഗ്യതയായി പൗൾട്രി ഹസ്ബന്ററി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റിലുള്ള വി എച്ച് എസ് സി കോഴ്‌സ് പാസായിരിക്കണം, ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും വെന്റ് രീതിയിലുള്ള കോഴിക്കുഞ്ഞുങ്ങളുടെ പ്രജനനത്തിൽ ചുരുങ്ങിയത് അഞ്ച് മാസത്തെ പരിശീലനം പൂർത്തിയാക്കിയിരിക്കണം.താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
ഫോൺ: 0497 2700267.

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ വർക് ഷോപ്പ് സൂപ്രണ്ട്, വർക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ- സ്മിത്തി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ന്നാം ക്ലാസ്സാടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ ബി.ടെക് ബിരുദമാണ് വർക് ഷോപ്പ് സൂപ്രണ്ടിന് വേണ്ട യോഗ്യത. വർക് ഷോപ്പ് ഇൻസ്ട്രക്ടർക്ക് ഒന്നാം ക്ലാസോടെ മെക്കാനിക്കൽ വിഭാഗത്തിൽ ഡിപ്ലോമയോ ബി.ടെകോ വേണം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top