Advertisement

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ അപേക്ഷക്ഷണിച്ചിരിക്കുന്നു ,

കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ, വിവിധ ജോലികൾ, ഇപ്പോൾ അപേക്ഷിക്കാവുന്നതു ആണ് ,
കെയര്‍ഗിവര്‍ നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Advertisement

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളും ക്ഷേത്ര പരിസരവാസികളും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 16 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ദേവസ്വം ബോര്‍ഡ് ഓഫീസ്, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

ക്ലറിക്കൽ അസിസ്റ്റന്റ്

കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റ്ായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ിൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ തിയതി. 10000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.

രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ താൽക്കാലിക ക്യാമ്പ് അസിസ്റ്റന്റ്

കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗിക പരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.

പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വോക്ക് ഇൻ ഇന്റർവ്യൂവിലൂടെ റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും , ബി.എഡ്, എൻ.എസ്.ക്യൂ.എഫ്. കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രയിനിങ്) പാസായവർക്കും അസാപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ.) പരിശീലനം ലഭിച്ചവർക്കും ജനുവരി അഞ്ചിനു രാവിലെ 10.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 9446060961, 9846152585.
എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ജോലികളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നത് ആണ് , യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

Leave a Reply