Advertisement

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ വഴി ജോലി

കേരളത്തിലും പുറത്തും ജോലി ആഗ്രഹിച്ചു നടക്കുന്നവർക്ക് ഇതാ പ്രമുഖ കമ്പിനികളിൽ ജോലി നേടാൻ അവസരം , ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീൽസ്, നിപ്പോൺ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീൽസ്, നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സിൽക്ക്സ്, റിലയൻസ് ജിയോ, റിലയൻസ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയർടെൽ, ഇസാഫ്, ഇഞ്ചിയോൺ കിയ, ഇൻഡസ് മോട്ടോർസ്, ന്യൂഇയർ ഗ്രൂപ്പ്, ഫ്ലിപ്പ് കാർട്ട് തുടങ്ങി നിരവധി സ്വകാര്യ മേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെൻററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാർച്ച് 25 രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും.ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജന പ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ,Ernakulam Mega Job fest on 25/03/2023
venue: Government Polytechnic College Kalamassery
Contact: 04842422452

Advertisement

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയറിൽ സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ നിന്നും 3000 ത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.jobfest.kerala.gov.in സന്ദർശിക്കുക. 0471 2992609, 0474 2746789, 0468 2222745, 0477 2230622 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാട്ട്സ് ആപ്പ് മെസ്സേജ് അയയ്ക്കാവുന്ന നമ്പറുകൾ 9447400780, 8547596706.

Leave a Reply