EPFO വിജ്ഞാപനം വന്നു 2859 ഒഴിവുകള്‍ കേരളത്തിലും അവസരം

0
9

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസഷൻ ഇപ്പോള്‍ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ആൻഡ് സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ആൻഡ് സ്‌റ്റെനോഗ്രാഫർ പോസ്റ്റുകളിലായി മൊത്തം 2859 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex തുടങ്ങിയവ . ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ബാച്ചിലേഴ്സ് ബിരുദം കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത അംഗീകൃത ബോർഡിൽ നിന്ന് സ്റ്റെനോഗ്രാഫർ 12-ാം ക്ലാസ് പാസായിരിക്കണം ,

 

 

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം ST/SC/PwBD/സ്ത്രീ/ സൈനികർ അടക്കേണ്ടതില്ലേ , മറ്റുള്ളവർക്ക് 700/-രൂപ അപേക്ഷ ഫീസ് ആയി നൽകണം , അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 26 വരെ. ഔദ്യോ​ഗിക വെബ്സൈറ്റായ www.epfindia.gov.in വഴി അപേക്ഷസമര്‍പ്പിക്കാം,

Leave a Reply