പത്താം ക്ലാസ്സ്‌ യോഗ്യതയിൽ പാരാ ലീഗല്‍ വോളന്റീയര്‍ ആവാം

0
144

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ കണയന്നൂർ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം.സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം ഉള്ളവർക്കും, ബിരുദധാരികൾക്കും പ്രത്യേക പരിഗണന. സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ, ജീവനക്കാർ വിവിധ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഫെബ്രുവരി 26ന് മുൻപായി ചെയർമാൻ, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ സെന്റർ, കലൂർ എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭിക്കണം.തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0484 2344223.

പാരാലീഗൽ വളണ്ടിയർ നിയമനം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടീയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. താലൂക്കിൽ സ്ഥിര താമസക്കാരായ സേവന തൽപരരായ യുവതി യുവാക്കൾ, ടീച്ചർമാർ റിട്ട. ഗവ. ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയ ചായ്വില്ലാത്ത എൻ.ജി.ഒ ക്ലബ്ബുകൾ എന്നിവയിലെ മെമ്പർമാർ, അയൽക്കൂട്ടങ്ങൾ, മൈത്രി സംഘങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയിലെ അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 25 നകം സുൽത്താൻ ബത്തേരി കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുൽത്താൻ ബത്തേരി-673 592. ഫോൺ: 8304882641.
എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply