മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസിൽ ജോലിക്കാരെ ആവശ്യമുണ്ട്

0
20

മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസിൽ ജീവനക്കാരെ ആവശ്യമുണ്ട്. സെയിൽസ് ഗേൾസ്
സെയിൽസ്മാൻ.സെയിൽസ് ട്രെയിനീസ്.അക്കൗണ്ടന്റ്.,കാഷ്യർ,ബില്ലിംഗ് സ്റ്റാഫ്,സ്റ്റിച്ചിംഗ്, എന്നിങ്ങനെയുള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പ്രായപരിധി 18 നും 45 നും മധ്യേ. പരിചയ സമ്പന്നർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ സഹിതം ഷോറൂമുമായി ബന്ധപ്പെടുകമഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസ്.
മുക്കട, കുണ്ടറ, കൊല്ലം. Contact: 0474 2528629, 8075091587.

എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാർട്ട് ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ്സ്റ്റാന്റിന് സമീപവും മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉരുവച്ചാൽ ടൗണിനു സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലോ നിയോജക മണ്ഡലത്തിലോ ഉള്ളവർക്ക് മുൻഗണന.താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

മലപ്പുറം ജില്ലയിലെ വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ്വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും ,മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം

Leave a Reply