Advertisement

സർക്കാർ ഹോമിയോ ആശുപത്രികളിൽ അറ്റൻഡർ ജോലി നേടാൻ അവസരം

ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ ജോലി നേടാൻ അവസരം മറ്റു ജോലി ഒഴിവുകളും താഴെ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു.18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
രജിസ്‌ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം.താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 10 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം

Advertisement

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള പതിനെട്ടിനും നാൽപതു വയസിനും ഇടയിൽ പ്രായമുള്ള എൻ.സി.പി/സി.സി.പി. എന്നീ കോഴ്‌സ് പാസായവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 11 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

പ്രോജക്ട് അസോസിയേറ്റ്സ് ഒഴിവിലേക്ക് റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം.പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 0471 2365559, 9446066750, 9961378067

Leave a Reply