Advertisement

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിൽ 1038 ജോലി ഒഴിവുകൾ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിൽ 1038 ജോലി ഒഴിവുകൾ – എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു (ESIC – Employees State Insurance Corporation Paramedical Recruitment) കീഴിൽ വിവിധ റീജനുകളിലായി 1038 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്. ഇതിൽ 12 ഒഴിവ് തൃശൂർ ഇഎസ്ഐസിക്കു കീഴിലാണ്. നേരിട്ടുള്ള നിയമനമാണ്. 2022 ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

Advertisement

റീജനുകളും ഒഴിവും
ഡൽഹി-375
രാജസ്ഥാൻ-125,
ഗുജറാത്ത് -72
മഹാരാഷ്ട്ര – 71,
തെലങ്കാന -70,
ബിഹാർ: 54,
കർണാടക-57

തമിഴ്നാട് -56,
ഉത്തർപ്രദേശ് – 44
വെസ്റ്റ് ബംഗാൾ-42,
പഞ്ചാബ് – 29,
ഒഡീഷ – 28,
ചത്തീസ്ഗഡ് -23,
ജാർഖണ്ഡ്-17.
മധ്യപ്രദേശ്-13,
നോർത്ത് ഈസ്റ്റ്-13,
കേരള -12,
ഉത്തരാഖണ്ഡ് – 9,
ജമ്മു ആൻഡ് കശ്മീർ – 9,
ഹിമാചൽ പ്രദേശ് – 6.
ചണ്ഡിഗഡ് -3
കേരളത്തിൽ ഒഴിവുള്ള തസ്തികകൾ, യോഗ്യത, പ്രായം, ശമ്പളം
🔺ജൂനിയർ റേഡിയോഗ്രഫർ (2):
പ്ലസ് ടു സയൻസ് ജയം, റേഡിയോഗ്രഫിയിൽ രണ്ടു വർഷ ഡിപ്ലോമ.
പ്രായം: 18-25;
ശമ്പളം : 21,700-69,100.
🔺ഒടി അസിസ്റ്റന്റ് (7)
പ്ലസ് ടു സയൻസ് തത്തുല്യം, ഒരു വർഷ പരിചയം.
പ്രായം 32 കവിയരുത്.
ശമ്പളം 21,700-69,100.
🔺ഫാർമസിസ്റ്റ് ആയൂർവേദ (2)
പ്ലസ് ടു സയൻസ് ജയം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ആയുർവേദ ഫാർമസി ബിരുദം, 1 വർഷ പരിചയം അല്ലെങ്കിൽ രണ്ടു വർഷ ആയുർവേദ ഫാർമസി ഡിപ്ലോമ, 3 വർഷ പരിചയം:
പ്രായം 18-25;
ശമ്പളം : 29200-92,300

🔺ഫീസ്: 500, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്:എഴുത്തുപരീക്ഷ വഴി. കൂടുതൽ വിവരങ്ങൾക്ക് www.esic.gov.in എന്നാൽ വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply