Advertisement

ഒരിക്കൽ രക്ഷപ്പെട്ടു .വർഷങ്ങൾക്കു ശേഷം അതേ ആനയാൽ പാപ്പാൻ കൊല്ലപ്പെട്ടു .

ഒരിക്കൽ രക്ഷപ്പെട്ടു .വർഷങ്ങൾക്കു ശേഷം അതേ ആനയാൽ പാപ്പാൻ കൊല്ലപ്പെട്ടു .
പ്രവചിക്കാൻ സാധിക്കാത്ത സ്വഭാവക്കാരനും , വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കിയ ആന ആയിരുന്നു ഗുരുവായൂർ ശ്രീകൃഷ്ണൻ . 1998 ൽ ആയിരുന്നു ഇവൻ ആസാമിൽ പിറന്നു വീണത് . തുടർന്ന് ഇവനെ കേരളത്തിലേക്ക് കൊണ്ട് വന്നപ്പോൾ ആദ്യ കാലത്ത് നന്തിലത്ത് ശ്രീകൃഷ്‌ണൻ എന്നായിരുന്നു അറിയപ്പെട്ടത് . ഗുരുവായൂരിൽ ആനയോട്ട മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ആന ആയിരുന്നു ഇവൻ . ആനയോട്ടത്തിനിടയിലും വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കിയിരുന്ന ആന കൂടിയാണ് ഗുരുവായൂർ ശ്രീകൃഷ്‌ണൻ .

Advertisement

 

 

 

അപകടകാരിയും പെട്ടെന്ന് ഇടയുന്ന സ്വഭാവക്കാരൻ ആയതിനാൽ ഗുരുവായൂർ ശ്രീകൃഷ്ണനെ പുറത്തുള്ള പരിപാടികളിൽ അധികം അയക്കാറില്ല . വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്ലാക് ലിസ്റ്റിൽ കയറിയ ആനയാണ് ഗുരുവായൂർ ശ്രീകൃഷ്ണൻ . 23 വയസുള്ളപ്പോൾ തന്നെ ഇവൻ ബ്ലാക് ലിസ്റ്റിൽ കയറി . ഒരിക്കൽ 2011 ൽ ആനയോട്ടത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണൻ ഇടഞ്ഞു ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവന്റെ പാപ്പാന്റെ ശക്തമായ ഇടപെടൽ കൊണ്ട് ആനയെ തളക്കുകയൂം അയാളുടെ ജീവൻ രക്ഷിക്കുകയും ആയിരുന്നു . എന്നാൽ ഒരു വർഷത്തിന് ശേഷം ആ പാപ്പാനെ ഗുരുവായൂർ ശ്രീകൃഷ്‌ണൻ തന്നെ കൊലപ്പെടുത്തി . ഇതിനെ തുടർന്നുള്ള വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/CbgksQoSmc8

Leave a Reply