State Bank of India Opportunity :- ഒരു ബാങ്ക് ജോലി ആണോ നിങ്ങളുടെ ലക്ഷ്യം, എങ്കിൽ ഇതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് നിരവധി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സിആർപിഡി/സിബിഒ/2025-26/03 നോട്ടിഫിക്കേഷൻ നമ്പറിൽ പുതിയതായി വന്ന ഒഴിവുകൾ ഏതൊക്കെ എന്നറിയാൻ താഴെ ശ്രദ്ധിക്കു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇപ്പോൾ 2600 ഒഴിവുകളാണ് വന്നിരിക്കുന്നത്. മിനിമം ക്വാളിഫിക്കേഷൻ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാനായി സാധിക്കും. 21 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായപരിധി ഉള്ളവർക്കാണ് ഇപ്പോൾ ഈ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കുന്നത്. മാത്രമല്ല നിങ്ങൾ അപേക്ഷിക്കുന്ന സർക്കിൾ ഇതാണെങ്കിൽ അവിടുത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മെയ് മാസം 29 വരെയാണ് അപേക്ഷിക്കാനുള്ള അവസാനം സമയം.
മെഡിക്കൽ, എഞ്ചിനീയറിംഗ് എന്നീ യോഗ്യത ഉള്ളവർക്കും ഈ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. ഓൺലൈൻ ആയുള്ള പരീക്ഷയിലും, ഇന്റർവ്യൂ വിലും വിജയിച്ചാൽ മാത്രമേ ജോലി നേടാൻ സാധിക്കുകയുള്ളു.