സൗത്ത് ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ്‌ ജോലി നേടാൻ അവസരം

0
8

സൗത്ത് ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ്‌ ജോലി നേടാൻ അവസരം –

തൃശ്ശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, നാഷണല്‍ അപ്രന്റിസ് പ്രൊമോഷന്‍ സ്ലീം (എന്‍.എ.പി.എസ്.) പ്രകാരം അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 248 ഒഴിവുണ്ട്. ഒരുവര്‍ഷമായിരി ക്കും പരിശീലന കാലാവധി.

തസ്തികയും ഒഴിവും
🔺 ബിസിനസ് കറസ്‌പോണ്ടന്റ്/ ഫെസിലിറ്റേറ്റര്‍-235,
🔺ക്രെഡിറ്റ് പ്രോസസിങ് ഓഫീസര്‍-10, 🔺അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്-3.
സ്‌റ്റൈപ്പെന്‍ഡ്: 7000-9000 രൂപ.
യോഗ്യത: (കൊമേഴ്‌സ്)/ബിരുദം/ ബിരുദാനന്തര ബിരുദം. പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ‘സൗത്ത് ഇന്ത്യന്‍ ബാങ്ക് അവസരങ്ങൾ’ എന്ന ലിങ്കിൽ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: 2023 ഒക്ടോബര്‍ 10.

മറ്റു ജോലി ഒഴിവുകൾ
🔺കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കുഴൽമന്ദം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ ഏഴിന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
കുഴൽമന്ദം പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 9.30 മുതൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. സ്പോട്ട്
രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും

Leave a Reply