Advertisement

പെട്രോൾ ഡീസൽ 2 രൂപ സെസ്സ് സർക്കാരിനെ തിരിച്ചടിച്ചു

പെട്രോൾ ഡീസൽ 2 രൂപ സെസ്സ് സർക്കാരിനെ തിരിച്ചടിച്ചു കോടികളുടെ നഷ്ടം പെൻഷനുകൾ മുടങ്ങി എന്ന വാർത്ത ആണ് പുറത്തു വരുന്നത് , ഡീസൽ ,പെട്രോൾ സെസ് പോലെ ആലോചനയില്ലാത്ത നടപടികൾ സാമ്പത്തിക രംഗത്ത് തിരിച്ചടിയുണ്ടാക്കിയെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. പ്രതിസന്ധി ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന സ്ഥിതിയിലെത്തിയെന്ന് സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. സെസ് തിരിച്ചടിയായെന്ന് സർക്കാരും സമ്മതിച്ചു. എന്നാൽ പിൻവലിക്കാനാകില്ല. ഡീസൽ കള്ളക്കടത്ത് തടയാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Advertisement

സഭ നിറുത്തിവച്ച് ചർച്ച ചെയ്ത വിഷയത്തിൽ, സർക്കാർ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.അടിച്ചേൽപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രജിസ്ട്രേഷൻ കുറഞ്ഞു.മുൻ വർഷത്തെ അപേക്ഷിച്ച് ഒരു കോടി ലിറ്ററിലേറെ ഡീസൽ വിൽപ്പനയാണ് കുറഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയില്ല, ജനങ്ങൾക്ക് ചികിത്സാസഹായം, കുട്ടികൾക്ക് ഉച്ച ഭക്ഷണം, പാവങ്ങൾക്ക് ക്ഷേമ പെൻഷൻ, ഭക്ഷ്യക്കിറ്റ്, സാമൂഹ്യസേവന സഹായങ്ങൾ എന്നിവ മുടങ്ങി.സർക്കാർ തെറ്റ് തിരുത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിമർശനങ്ങളല്ല, കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

.https://youtu.be/ffmM27OhDzY

Leave a Reply