കേരള ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം

0
12

ടൂറിസം വകുപ്പിന്റെ കീഴിലുള്ള എക്കോ ലോഡ്ജ് ഇടുക്കി , പീരുമേട് എന്നിവടങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു,നിലവിൽ ഒഴിവുള്ള സ്ഥാപനം , തസ്തിക , മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് Housekeeping Staffs, Kitchen Matty തസ്തികകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. കേരളത്തിൽ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തിൽ ടൂറിസം വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി 2023 മാർച്ച് 2 മുതൽ 2023 മാർച്ച് 17 വരെ അപേക്ഷിക്കാം.മേൽ പറഞ്ഞ തസ്തികയിലേക്ക് 18 – 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം, സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.

ഹൗസ് കീപ്പിംങ് സ്റ്റാഫ്‌ SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.

Kitchen Matty കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം. എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ് സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘ The Regional Joint Director , Office of the Regional Joint Director , First Floor , Boat Jetty Complex , Ernakualam – 682011 ‘ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് . തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും . നിലവിൽ പ്രതിദിന വേതനം – 660 / കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply