കുടുംബശ്രീ കേരള ചിക്കനിൽ ഫാം സൂപ്പർവൈസർ ആവാം

0
10

ആലപ്പുഴ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ(കേരള ചിക്കൻ) ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുവിദ്യാഭ്യാസ യോഗ്യത പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര ലൈസൻസ് എന്നിവ നിർബന്ധം. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉൾപ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകൾ http://www.keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, ആലിശ്ശേരി വാർഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.

വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു , സുൽത്താൻ ബത്തേരി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാർച്ച് 6 ന് രാവിലെ 10.30 ന് നടക്കും. 50,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തിൽ 90 ദിവസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പുമായി കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ ഹാജരാകണം.
ഫോൺ: 04936 202292.

മൃഗ സംരക്ഷണ വകുപ്പിൽ ജോലി അവസരം , പത്തനംതിട്ട ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് വാക്ക് -ഇൻ-ഇന്റർവ്യൂ മുഖേന താൽക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂർ) ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്. വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ പത്തനംതിട്ട റിംഗ് റോഡിൽ, മുത്തൂറ്റ് ആശുപത്രിക്ക് എതിർവശമായി പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മാർച്ച് ആറിന് രാവിലെ 11ന് നടത്തും. യോഗ്യതകൾ-വെറ്ററിനറി സർജൻ- ബിവിഎസ്‌സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ : 0468-2322762.

Leave a Reply