നെഹ്റു യുവകേന്ദ്രയിൽ 358 നാഷണൽ യൂത്ത് വോളണ്ടിയറുടെ ഒഴിവ് വന്നൂരിക്കുന്നു . കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം ഉണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ ഓഫീസുകളിലും ഒഴിവുകൾ ഉണ്ട്.
മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വിജയമാണ്.. മറ്റു ഉയർന്ന യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷ നൽകാം കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം, എൻഎസ്എസ്, എൻസിസി, മറ്റ് യൂത്ത് ക്ലബ്ബ് എന്നിവയിൽ അംഗങ്ങൾക്ക് മുൻഗണനയുണ്ട്. വിദ്യാർത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല അതാത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം
പ്രായപരിധി 2023 ജനുവരി ഒന്നിന് 18 വയസ്സ് മുതൽ 29 വയസ്സ് വരെ. ഓണറേറിയമായി 5000 രൂപയാണ് പ്രതിമാസം ലഭിക്കുക.
വിദ്യാഭ്യാസ യോഗ്യത താമസസ്ഥലം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 2023 മാർച്ച് 9 വൈകുന്നേരം 5 മണി വരെ അപേക്ഷ നൽകാം വിശദമായ വിവരങ്ങളും അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. കുടുത്ത അറിയാൻ നേരിട്ട് ബന്ധപെടുക ,