Advertisement

കുടുംബശ്രീയിൽ ജോലി നേടാൻ അവസരം

കുടുംബശ്രീയിൽ അപേക്ഷ ക്ഷണിച്ചു വിവിധ തസ്തികകളിൽ ജോലി നേടാൻ അവസാരം വന്നിരിക്കുന്നു , കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾറ്റന്റുമാരുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലെ എം.ഇ.സി ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.25നും 45നും ഇടയിലുള്ള പ്ലസ് ടു പാസ്സ് ആയവർക്ക് അപേക്ഷിക്കാം . കുടുംബശ്രീ അയൽക്കൂട്ട അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 47 ദിവസത്തെ പരിശീലനത്തിന് തയ്യാറായിരിക്കണം. കട്ടപ്പന ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കും വനിതകൾക്കും മുൻഗണന നൽക്കുന്നു. താല്പര്യം ഉള്ളവർ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി, സിഡിഎസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ അടങ്ങിയ അപേക്ഷ ഏപ്രിൽ 3നു വൈകിട്ടു 5 നു മുൻപ് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുക. അയക്കേണ്ട വിലാസം ജില്ലാ പ്രോഗ്രാം മാനേജർ, എസ്.വി.ഇ.പി കുടുംബശ്രീ ബിആർസി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്,തേർഡ് ഫ്‌ളോർ, തടിയമ്പാട് -685602. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപെടുക.

Advertisement

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന ചിറ്റൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു.ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം.പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

 

Leave a Reply