ജലനിധിയിൽ ജോലി നേടാൻ അവസരം – Jalanidhi Job Vacancy in kerala

0
86

ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.Jalanidhi Job Vacancy in kerala
യോഗ്യത യായി പറയുന്നത് ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം വേണം , കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെയോഗ്യത.താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.ഫോൺ : 0497270 7601
ഫോൺ : 82811 12248 എന്നിങ്ങനെ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് ,

തിരുവനന്തപുരത്തെ സ്പോർട്സ് കേരള ഫൗണ്ടേഷനിൽ 10 ഇന്റേൺസ് (സിവിൽ) ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം.
2020-21, 2021-22 വർഷങ്ങളിൽ ബിടെക്/ എം ടെക് സിവിൽ എൻജിനീയറിങ് യോഗ്യത നേടി യവർക്കാണ് അവസരം. സ്റ്റൈപൻഡ് 10,000. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.സ്പോർട്സ് കേരള ഫൗണ്ടേഷനിലെ ഷൂട്ടിങ് റേഞ്ചിൽ കെയർ ടേക്കറുടെ 1 ഒഴിവ്. കരാർ നിയമനം. പ്ലസ് ടു, 1 വർഷ പരിചയം ആണു യോഗ്യത.പ്രായം 40 കവിയരുത്. ശമ്പളം: 18,390. ഫെബ്രു വരി 15 വരെ അപേക്ഷിക്കാം. www.dsya.kerala.gov.in

എംജി സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ
(ഡവർ കം ഓഫിസ് അറ്റൻഡന്റ്) ഒഴിവിൽ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഫെബ്രുവരി ഏഴാം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത.ബാഡ്ജോടു കൂടിയ ലൈറ്റ്, ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. (3 വർഷമെങ്കിലും പൂർത്തി യായ ഹെവി ലൈസൻസ്).
പ്രായം: 18-36. ശമ്പലം 25,000. www.mgu.ac.in

സ്റ്റീൽ മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലെ എൻഎം.ഡിസി ലിമിറ്റഡിന്റെ വിവിധ പ്രോജക്ടുകളിൽ 42 അഡ്മിനിസ്ട്രേറ്റീവ് ഓ ഫിസർ ട്രെയിനി ഒഴിവ്. 18 മാസ പരിശീലനം. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, മെറ്റീരിയൽസ് ആൻഡ് പർച്ചേസ്, പഴ്സനൽ ആൻഡ് അഡ്മി നിസ്ട്രേഷൻ വിഭാഗങ്ങളിലാണ് അവസരം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 17 2160. www.nmdc.co.in

Leave a Reply