ലുലു ഹൈപ്പർ മാളിൽ നിരവധി ജോലി ഒഴിവുകൾ

0
84

ലോകത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ് മിക്കതും. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു മുതലുള്ളവർക്ക് ജോലി നേടാം.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന എല്ലാവരും പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തുക.

സിസിടിവി ഓപ്പറേറ്റർ. തസ്തികയിലേക്ക് ഇപ്പോൾ ആപേക്ഷികം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. മൂന്നു മുതൽ അഞ്ചു വർഷത്തെ സിസിടിവി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 15,000 മുതൽ 20000 രൂപവരെ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകളുടെ എണ്ണം 10 കൊച്ചിയാണ് ജോലിസ്ഥലം.

സെക്യൂരിറ്റി സൂപ്പർവൈസർ.. തസ്തികയിലേക്ക് ഇപ്പോൾ ആപേക്ഷികം കുറഞ്ഞ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 15,000 മുതൽ 20000 രൂപവരെ 40 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.10 ഒഴിവുകൾ കൊച്ചിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഐടി സപ്പോർട്ട് എക്സിക്യൂട്ടീവ്.തസ്തികയിലേക്ക് ഇപ്പോൾ ആപേക്ഷികം ഡിപ്ലോമ ഇൻ ഐടി,ബി എസ് സി,കമ്പ്യൂട്ടർ സയൻസ്ബി,കോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം പ്രസ്തുത മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം പ്രതിമാസം 14000 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. പുരുഷന്മാർക്ക്അ പേക്ഷിക്കാം. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം ഇന്ത്യയിൽ ഉടനീളം ഒഴിവുകൾ 10 ഒഴിവുകൾ.

ക്യാഷ്യർ തസ്തികയിലേക്ക് ഇപ്പോൾ ആപേക്ഷികം വിദ്യാഭ്യാസ യോഗ്യത ബികോം ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും
ശമ്പളം 13100 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കും
കൂടാതെ എച്ച് ആർ എക്സിക്യൂട്ടീവ്.ക്യാഷ്യർ. സെയിൽസ് സ്റ്റാഫ്.സീനിയർ എക്സിക്യൂട്ടീവ്. എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , ജനുവരി 14 ശനിയാഴ്ച രാവിലെ 9ന്ഐസിഎം കമ്പ്യൂട്ടേഴ്സ് തലയോലപ്പറമ്പ് ൽ ആണ് ഈ ഒരു ഇന്റർവ്യൂ നടക്കുന്നത്.അതോടൊപ്പം കമ്പനികളിലായി ഏകദേശം ആയിരത്തിൽപരം മറ്റ് ഒഴിവുകളും വന്നിട്ടുണ്ട്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനു മുന്നേ ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply