ഔഷധിയിൽ ജോലി നേടാം; 328 ഒഴിവുകൾ

0
22

ഔഷധിയിൽ ജോലി നേടാം; 328 ഒഴിവുകൾ – നിരവധി ആയിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനം ആയ ഔഷധിയിൽ 328 ഒഴിവുകളിലേക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുക ആണ്. ഇതിൽ 310 ഒഴിവുകൾ വന്നിരിക്കുന്നത് MACHINE OPERATOR എന്ന തസ്തികയിലേക്ക് ആണ്. താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അതിൽ MACHINE OPERATOR എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ടി ഐ ടി ഐ , ഐ ടി സി , പ്ലസ് ടു എന്നിവയിൽ ഏതെങ്കിലും ഒരു വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

18 വയസു മുതൽ 41 വയസു വരെ ഉള്ള പുരുഷന്മാർക്ക് മാത്രം ആണ് ഇപ്പോൾ അപേക്ഷകൾ നൽകുന്നതിന് ആയി സാധിക്കുക. അതിൽ 300 ഒഴിവു വന്നിരിക്കുന്നത് തൃശൂരിൽ ഉള്ള കുട്ടനെല്ലൂരിലും ബാക്കി ഉള്ള 10 ഒഴിവു വന്നിരിക്കുന്നത് തിരുവനന്തപുരത്തെ മുട്ടത്തറയിലും ആണ്. 12950 രൂപ ആണ് പ്രതിമാസ ശമ്പളം ആയി ഇതിൽ നൽകിയിട്ടുള്ളത്. താൽപറയമുള്ള ആളുകൾ ഇതിലേക്ക് നിങ്ങളുടെ സെര്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധിയുടെ വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി കൊടുത്തിരിക്കുന്നത് ജനുവരി 31 വരെ ആണ്.

 

Leave a Reply