കാട്ടിൽ നിന്ന് ഇറങ്ങി നാട്ടിലേക്ക് വന്ന് പ്രശ്നകാരനായി മാറുന്ന ആനകളെ പിടികൂടാൻ സഹായിക്കുന്ന ആനകളാണ് കുംകി ആനകൾ. ഇന്ന് കേരളത്തിൽ ഇത്തരത്തിൽ ഉള്ള കുംകി ആനകൾ ഒരുപാട് ഉണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അരികൊമ്പനെ പിടികൂടാനായി കുംകി ആനകളുടെ സഹായം എത്രത്തോളം ഉണ്ടായിരുന്നു എന്നതും നമ്മൾ കണ്ടതാണ്. എന്നാൽ കാട്ടാനകളുടെ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കുംകി ആനകളുടെ ജീവന് തന്നെ ഭീഷണിയാണ്.
അത്തരത്തിൽ ഒരു സംഭവമാണ് മിടുക്കനായ കുംകി ആനയായ സുജയ്ക്ക് സംഭവച്ചത്. ഒരു കാട്ടാനയുടെ ഏറ്റുമുട്ടുന്നതിനിടക്ക് തന്റെ ഒരു കൊമ്പ് നഷ്ടപ്പെട്ടു. 46 വയസ്സുള്ള ആനയാണ് കുംകി സുജയ്. ആനകളുടെ കാമ്പിലേക്ക് എത്തിയ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ കുംകി സുജയ്ക്ക് സംഭവിച്ചത് വളരെ വേദനാജനകമായ ഒരു സംഭവമായിരുന്നു.
പുലർച്ചെ നാലുമണിയോടെ വലിയ ശംബ്ദം കേട്ട വനംവകുപ്പ് ഉദ്യോഗസ്ഥരും ആന പിടിത്തക്കാരും കമ്പിന് ചുറ്റും ഉള്ള നാട്ടുകാരും കാട്ടാനയെ ഓടിക്കാൻ തടിച്ചുകൂടി. വളരെ വലിപ്പം കൂടിയ കൊമ്പുകൾ ഉള്ള കാട്ടാനയുടെ കൊമ്പും സുജയ് എന്ന കുംകി ആനയുടെ കൊമ്പും തമ്മിൽ കോർത്തു. ഏറ്റുമുട്ടലിൽ സുജയ്ക്ക് പരിക്ക് ഏൽക്കുകയും വലതുകൊമ്പ് ഒടിയുകയും ചെയ്തു.