കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷൻ ആവിഷ്കരിച്ച ‘തൊഴിൽ അരങ്ങത്തേക്ക്’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വനിതാ തൊഴിൽമേള 2023 ഫെബ്രുവരി 23-ന് നടക്കും,കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രാവിലെ എട്ടുമുതൽ നടക്കുന്ന തൊഴിൽമേളയിൽ 50-ൽപ്പരം തൊഴിൽ ദാതാക്കൾ പങ്കെടുക്കും. കലാലയങ്ങളിലെ അവസാനവർഷ വിദ്യാർഥിനികൾ, പഠനം പൂർത്തിയാക്കിയവർ, കരിയർ ബ്രേക്ക് സംഭവിച്ച വനിതകൾ എന്നിവർക്ക് പങ്കെടുക്കാം.പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം,
പ്രൊഫഷണൽ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. തൊഴിൽ താത്‌പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള സർക്കാരിന്റെ തൊഴിൽ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസിൽ ഓൺലൈനായി രജിസ്റ്റർചെയ്ത് അപേക്ഷിക്കാം.ഡി.ഡബ്ല്യു.എം.എസ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഇൻസ്റ്റാൾചെയ്ത് രജിസ്റ്റർ ചെയ്യാം. തൊഴിൽമേള സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സഹായവും എല്ലാ ഗ്രാമപ്പഞ്ചായത്ത്-നഗരസഭാ കുടുംബശ്രീ ഓഫീസുകളിൽനിന്നു ലഭ്യമാണ്. താത്‌പര്യമുള്ളവർക്ക് സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം കോളേജിൽ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക