Advertisement

കുടുംബശ്രീ വഴി വിവിധ ജില്ലകളിൽ തൊഴിൽമേള ജോലി ഒഴിവുകൾ

കേരള കുടുംബശ്രീ തൊഴിൽമേള വഴി നിരവധി തൊഴിൽ അവസരങ്ങൾ വിവിധ ജില്ലകളിൽ ഒഴിവുകൾ വന്നിരിക്കുന്നതു . നേരിട്ടും അല്ലാതെയും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,
കോട്ടയം ജില്ലയിൽ കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നാട്ടകം പോളിടെക്‌നിക്ക് കോളേജിൽ ഫെബ്രുവരി 16ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരുപതിൽപ്പരം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും.
ഫോൺ: 0481-2302049

Advertisement

അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് എക്കോണമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച 17 രാവിലെ എട്ട് മുതൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് തൊഴിൽ മേള നടക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കളും ഡി ഡബ്ല്യു എം എസ് പോർട്ടലിൽ / ആപ്പിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കൾക്ക് കൂടുതൽ വിവരങ്ങൾക്ക് kshreekdisc.ekm@gmail.com എന്ന ഇമെയിൽ വഴി ആശയവിനിമയം നടത്താം. ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി സോഫ്റ്റ് സ്കിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെ പ്രാദേശികാടി സ്ഥാനത്തിൽ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായോ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായോ ബന്ധപ്പെടുക. നോളജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുക – 8848591103

 

 

 

Leave a Reply