കോടികൾ വിലയുള്ള കാറിൽ അമ്മ കിളി മുട്ട ഇട്ടപ്പോൾ ആ കിളിക്ക് വേണ്ടി വാഹനം ഉപേക്ഷിച്ച രാജകുമാരൻ .
ദുബായ് കിരീടാവകാശിയാണ് ഷെയ്ഖ് ഹംദാൻ . ഈ യുവാവ് ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം കൈയ്യടി വാങ്ങുന്നത് . എന്തെന്നാൽ തൻറെ കോടികൾ വിലമതിക്കുന്ന കാറിൽ അതിൻറെ ബോണറ്റിൽ ഒരു കിളി ഒരു കൂടു ഒരുക്കുകയും അതിൽ മുട്ടയിടുകയും ചെയ്യുകയായിരുന്നു . എന്നാൽ ഇത് കണ്ട ഷെയ്ഖ് ഹംദാൻ അവിടെ ഒരു കയർ കൊണ്ട് കെട്ടുകയും ആരും കയറി പോകാത്ത വിധത്തിൽ സംരക്ഷിക്കുകയും ചെയ്തു . കൂടാതെ അമ്മ കിളിയുടെ മുട്ട വിരിയുകയും അതിൽ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്തു .
ഈ വീഡിയോ ഷെയ്ഖ് ഹംദാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . തുടർന്ന് ഇതിനടിയിൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യവും വിലമതിക്കാനാകാത്തതാണ് എന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു . ലോകമെമ്പാടുമുള്ള ആളുകൾ ആണ് അദ്ദേഹം ചെയ്ത ഈ പ്രവർത്തിയെ പ്രശംസിക്കുന്നത് . സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് ദുബായ് രാജകുമാരന്റെ പ്രവർത്തി . ഈ വീഡിയോ കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കണ്ടു നോക്കൂ . https://youtu.be/mGxYnwcmyzM