കൊച്ചിൻ എയർപോർട്ടിൽ ജൂനിയർ മാനേജർ ട്രെയിനീ തസ്തികയിലേക്ക് നിയമനം

0
37

കേരളത്തിൽ കൊച്ചിൻ എയർപോർട്ടിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( ഇപ്പോൾ ജൂനിയർ മാനേജർ ട്രെയിനീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ജൂനിയർ മാനേജർ ട്രെയിനീ തസ്തികകളിലായി മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ജൂനിയർ മാനേജർ ട്രെയിനി – ബിടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) 25/02/2023 പ്രകാരം 25 വയസ്സ് കവിയരുത്. ജൂനിയർ മാനേജർ ട്രെയിനി – ബിടെക് (സിവിൽ) 25/02/2023-ന് 25 വയസ്സ് കവിയരുത് ,

 

ജൂനിയർ മാനേജർ ട്രെയിനി – ബിടെക് (മെക്കാനിക്കൽ) 25/02/2023 പ്രകാരം 25 വയസ്സ് കവിയരുത്. എന്നിങ്ങനെ ആണ് പ്രായപരിധി , കുറഞ്ഞത് 75% മാർക്കോടെ ബിടെക്/ബിഇ (ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്) പാസായിരിക്കണം , കേരളത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു ഒഴിവു ആണ് ഇത് , ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഫെബ്രുവരി 15 മുതൽ 2023 ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക, ഔദ്യോദിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നത് ആണ് ,

Leave a Reply