കേരള സർക്കാർ സ്ഥാപനത്തിൽ പരീക്ഷ ഇല്ലാതെ നിരവധി ജോലി നേടാനുള്ള അവസരം .

0
11

കേരള സർക്കാർ സ്ഥാപനത്തിൽ പരീക്ഷ ഇല്ലാതെ നിരവധി ജോലി നേടാനുള്ള അവസരം .

കേരളം സർക്കാരിന്റെ കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത് . നിങ്ങളുടെ ജില്ലകളിലും മറ്റു ജില്ലകളിലും ആയി അവസരങ്ങൾ ഉള്ളതാണ് .

ആരോഗ്യ വകുപ്പിൽ ഇന്റർവ്യൂ വഴി ജോലികൾ .
ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടികളിലേക്ക് ക്ലിനിക്ക് സൈക്കോളജിസ്റ്റ് , സൈകർട്ടിസ്‌റ്റ് , മെഡിക്കൽ ഓഫീസർ എന്നിങ്ങനെ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം വന്നിരിക്കുന്നത് . ക്ലിനിക്ക് സൈക്കോളജിസ്റ്റ് ജോലി ലഭിക്കാൻ മിനിമം 2 വർഷത്തെ പ്രവർത്തി പരിചയം വേണ്ടതാണ് . അതുപോലെ തന്നെ സൈകർട്ടിസ്‌റ്റ് , മെഡിക്കൽ ഓഫീസർ എന്നിങ്ങനെ തസ്തികളിലേക്ക് ജോലി ലഭിക്കുവാൻ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം . അപേക്ഷിക്കുവാനുള്ള പ്രായപരിധി 40 വയസുവരെയാണ് .
യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് എന്നിവയുടെ അസ്സൽ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ് .

 

പ്രൊജക്റ്റ് കോ ഓർഡിനേറ്റർ
ഫിഷറീഫ് വകുപ്പിന് കീഴിൽ മൽസ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് കോർഡിനേറ്റർ തസ്തികയിൽ ഒഴിവുള്ളതാണ് . അംഗീകൃത സർവകലാശാലയിൽ നിന്നും bfsc ബിരുദം , അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വകൾച്ചർ ബിരുദാനന്തര ബിരുദം സർക്കാർ തലത്തിൽ ഉള്ള അക്വകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം എന്നിങ്ങനെ യോഗ്യത ഉണ്ടാകേണ്ടതാണ് . പ്രതിമാസം 30000 രൂപയോളം വേതനം ഉണ്ടാകുന്നതാണ് . അതുപോലെ തന്നെ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മുകേനയോ , ഇമെയിൽ വഴിയോ നൽകാവുന്നതാണ് . അതിനു കൂടെ പറയാം , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം എന്നി കാര്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വക്കേണ്ടതാണ് . ഡിസംബർ ൨൦ വൈകുനേരം 5 മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാനായി കഴിയുക .

പ്രോജക്റ്റ് അസിസ്റ്റന്റ് താത്കാലിക ഒഴിവ് .
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ താത്കാലിക ഒഴിവിലേക് നിയമിക്കുന്നു . തൃശൂർ പീച്ചിയിൽ ഉള്ള ഓഫീസിൽ ഡിസംബർ 12 നു ഇന്റർവ്യൂ നടക്കുന്നു .

 

 

കുക്ക് ജോലി ഒഴിവ് .
തിരുവനന്തപുരം ജില്ലയിൽ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികളിലേക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെട്ട ൨ ആളുകൾക്ക് സ്ഥിരം ഒഴിവുകൾ ഉള്ളതാണ് . സ്ത്രീകൾ മാത്രം അപേക്ഷിക്കുക . യോഗ്യത എട്ടാം ക്ലാസ്സ് പാസ്സ് ആയിരിക്കണം . പാചകത്തിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം . 18 നും 41 നും മദ്ധ്യേ ആണ് പ്രായപരിധി ഉള്ളത് . 16500 മുതൽ 35700 വരെ പ്രതിമാസം വേതനം ലഭിക്കുന്നതാണ് . എംപോയ്‌മെന്റ് എക്സ്ചാജുകളിൽ ഡിസംബർ 16 നു മുൻപായി പേര് രജിസ്റ്റർ ചെയേണ്ടതാണ് .

പ്രൈമറി അദ്ധ്യാപിക ഒഴിവ് .
തിരുവനന്തപുരം ജില്ലയിൽ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത അധ്യാപിക വിഭാഗത്തിലേക്ക് ഒഴിവ് ഉണ്ട് . 18 മുതൽ 40 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . sslc , ttc ഉള്ളവർക്ക് അപേക്ഷിക്കാം . എല്ലാം സർട്ടിഫിക്കറ്റുകളുമായി അതാത് എംപോയ്‌മെന്റ് എക്സ്ചാജുകളിൽ ഡിസംബർ 6 നു മുൻപായി പേര് രജിസ്റ്റർ ചെയേണ്ടതാണ് .

ഗണിത അധ്യാപിക ഒഴിവ് .
തിരുവനന്തപുരം ജില്ലയിൽ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഗണിത അധ്യാപിക വിഭാഗത്തിലേക്ക് ഒഴിവ് ഉണ്ട് . 18 മുതൽ 40 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . sslc , ttc ഉള്ളവർക്ക് അപേക്ഷിക്കാം . എല്ലാം സർട്ടിഫിക്കറ്റുകളുമായി അതാത് എംപോയ്‌മെന്റ് എക്സ്ചാജുകളിൽ ഡിസംബർ 6 നു മുൻപായി പേര് രജിസ്റ്റർ ചെയേണ്ടതാണ് .

Leave a Reply