ബി.എസ്.എഫിൽ 247 ഹെഡ് കോൺസ്റ്റബിൾ അവസരം വന്നിരിക്കുന്നു , ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 247 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേ റ്റർ)-217, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്)-30 എന്നിങ്ങനെയാണ് അവസരം. തുടക്കത്തിൽ കരാർ നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കോടെയുള്ള പ്ല വിജയം. അല്ലെങ്കിൽ പത്താംക്ലാസ് വിജയവും റേഡിയോ ആൻഡ് ടെലിവിഷൻ/ ഇലക്ട്രോണിക്സ് എൻജി നീയറിങ് കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോ ഗ്രാമിങ് അസിസ്റ്റന്റ് ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ ജനറൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ ഇലക്ട്രോണിക്സ്/ ഫിറ്റർ/ – ഐ.ടി. ആൻഡ് സിസ്റ്റം മെയിന്റനൻസിൽ രണ്ട് – വർഷത്തെ ഐ.ടി.ഐ. ഡിപ്ലോമയും. വിദ്യാഭ്യാസ യോഗ്യത ആയി പറയുന്നു , പുരുഷന്മാർക്ക് കുറഞ്ഞത് 168 സെ.മീ. ഉയരവും 80 സെ.മീ. നെഞ്ച ളവും (5 സെ.മീ. വികാസം) ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെ.മീ. ആണ് കുറഞ്ഞ | ഉയരം. അപേക്ഷകർക്ക് പ്രായം, ഉയരം എന്നിവയ്ക്ക് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ നാലിന് നടക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് & ജി.കെ. എന്നീ വിഭാഗങ്ങളിൽനിന്നായി 100
ചോദ്യങ്ങളുണ്ടാകും.https://rectt.bsf.gov.in എന്ന വെബസൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷന്മാർ 100 രൂപ അപേ ക്ഷാഫീസ് അടയ്ക്കണം. മറ്റുള്ളവർക്ക് ഫീസില്ല (സർവീസ് ചാർജ് ഈടാക്കും). അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 12 ആണ് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,