കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ – Kerala Government Temporary Job Vacancy

0
7

Kerala Government Temporary Job Vacancy : കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം. കേരളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,

നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്

എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇൻസ്ട്രുമെൻസിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

കുടുംബശ്രീ ജില്ലാ മിഷൻ നാളെ (ജനുവരി 27) ന് നടത്താൻ തീരുമാനിച്ചിരുന്ന ആർ.ജി.എസ്.വൈ അഡീഷണൽ ഫാക്കൽറ്റി തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 30 ലേക്ക് മാറ്റിയതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.

ജില്ലയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ ‘ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള’ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31.

ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം ഡി/ ഡി എൻ ബി/ ഡി പി എം ആണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2734343. ഇ മെയിൽ: dmhpkannur@gmail.com

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിസിറ്റിങ് ഒക്കുലാറിസ്റ്റിനെ നിയമിക്കുന്നു. ഫെബ്രുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കുക. ഫോൺ: 0490 2399207. വെബ്‌സൈറ്റ്: www.mcc.kerala.gov.in

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 04902353600

എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് കൂടാതെ മറ്റു ഒഴിവുകളും വന്നിട്ടുണ്ട് എല്ലാവര്ക്കും അപേക്ഷിക്കാൻ കഴിയുന്ന ഒരു ഒഴിവുകൾ ആണ്

 

Leave a Reply