Advertisement

വീണ്ടും ആക്രമണം, വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന.. (വീഡിയോ)

Elephant Attack in Kerala:- ആനകളുടെ അക്രമണങ്ങളെ കുറിച്ച കേൾക്കാത്ത ദിവസങ്ങൾ ഇല്ല. മൃഗങ്ങൾ വസിക്കുന്ന സ്ഥലങ്ങളിലേക്ക് മനുഷ്യൻ കുടിയേറി താമസിക്കുന്ന സാഹചര്യങ്ങളിലും, കാട്ടിൽ ആവശ്യമായ ഭക്ഷണങ്ങൾ കിട്ടാത്ത സാഹചര്യത്തിലും ആനകൾ നാട്ടിലേക്ക് ഇറങ്ങുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മലയോര മേഖലയിലെ കർഷകർക്കാണ് ഇത്തരം ആനകളെ കൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നതും.

Advertisement

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് അരി കൊമ്പൻ, അരികൊമ്പനെ പിടികൂടി പെരിയാർ വനത്തിലേക്ക് എത്തിച്ചു എങ്കിലും കഴിഞ്ഞ ദിവസം ചിന്ന കനാൽ പ്രദേശത്ത് ഷെഡുകൾ ആന തകർക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അരികൊമ്പനേക്കാൾ അപകടകാരികളായ ആനകൾ ഇനിയും കാട്ടിൽ ഉണ്ട് എന്നതാണ് സത്യം. പെരിയാർ വന മേഖലയിൽ ഉള്ള അരി കൊമ്പനെ ഫോറെസ്റ് അധികൃതർ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: അവസാനം അരികൊമ്പനെ കണ്ടെത്തി…!

അതിനിടെയാണ് ആനയുടെ ആക്രമണത്തിൽ ഫോറെസ്റ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഇപ്പോൾ വളരെ അധികം വന്യ മൃഗങ്ങളുടെ സാന്നിധ്യം കാണുന്നുണ്ട്. കാടിനോട് ചേർന്ന് ജീവിക്കുന്നവർ വളരെ അധികം സൂക്ഷിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ ഉള്ള വന്യ മൃഗങ്ങളുടെ അക്രമങ്ങളെ ചെറുക്കാൻ ചില പ്രത്യേക പരിപാടികൾ വനംവകുപ്പ് സംഘടിപ്പിക്കുന്നതായിരിക്കും.

Leave a Reply