ക്ലറിക്കൽ അസിസ്റ്റൻഡ് ആവാം , വിവിധ ഓഫീസുകളിൽ ജോലി .
പട്ടിക ജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫിസുകളിൽ സർക്കാർ പ്ലീഡറുടെ ഓഫിസിലും താത്കാലിക ക്ലറിക്കൽ അസിസ്റ്റനർമാരെ നിയമിക്കുന്നു . താത്പര്യം ഉള്ളവർ ജോലിയിലേക്ക് അപേക്ഷിക്കുക . പ്രതിമാസം 10000 രൂപ ശമ്പളം ആയി ലഭിക്കുന്നത് ആണ് . ഈ ജോലിക്ക് 21 വയസു മുതൽ 35 വയസുവരെയാണ് പ്രായപരിധി .
SSLC അല്ലെങ്കിൽ പ്ലസ്‌ടു ബിരുദവും , ആറുമാസം PSC അംഗീകൃത കമ്പ്യൂട്ടർ സെർട്ടിഫിക്കറ്റും യോഗ്യത ആയി വേണ്ടതാണ് . സാധുവായ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കാർഡുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഈ ജോലിക്ക് അപേഷിക്കാവുന്നതാണ് . നിയമന കാലാവധി വരുന്നത് ഒരു വര്ഷം ആണ് . ജോലി തൃപ്തികരമാണെങ്കിൽ ഒരു വര്ഷം കൂടി ജോലി നീട്ടി കിട്ടുന്നതാണ് . ഡിസംബർ 23 വരെ നിങ്ങൾക്ക് ഈ ജോലിക്കായി അപേഷിക്കാവുന്നതാണ് . ഈ ജോലിയെ കുറിച്ച് കൂടുതൽ വിവരങ്ങളും മറ്റും അറിയാനായി ചുവടെ ഉള്ള നമ്പറിൽ ബന്ധപെടുക .
PH : 0474 – 2794996