ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവരാണോ എങ്കിൽലൊന്ന് ശ്രദ്ധിക്കൂ. ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസര്‍
തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം . പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും.
ലാബ് അറ്റന്‍ഡര്‍
തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അറ്റന്‍ഡര്‍
തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വയസ് , തിരിച്ചറിയല്‍രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും പകര്‍പ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക