Advertisement

എട്ടാം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ജോലിക്ക് അപേക്ഷിക്കാം

എട്ടാം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ 63200 വരെ ശമ്പളത്തിൽ ജോലിക്ക് അപേക്ഷിക്കാം, കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ച് തപാൽ വകുപ്പ്. എംവി മെക്കാനിക്കിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. . നേരിട്ടുള്ള റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിലാണ് നിയമനം. ഈ തസ്തികയിലേക്കുള്ള ആകെ ഒരു ഒഴിവു ആണ് വന്നിരിക്കുന്നത് , സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള അതാത് ട്രേഡിലെ സർട്ടിഫിക്കറ്റ് ഈ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഉൾപ്പെടുന്നു. അല്ലെങ്കിൽ VIII Std പാസായി ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയമാണ് അപേക്ഷ അയക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് ഏതെങ്കിലും വാഹനം ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 01-07-2023 ന് 18 വയസ് തികയുന്നവർക്ക് അപേക്ഷ അയക്കാം.

Advertisement

 

 

30 വയനാണ് ഉയർന്ന പ്രായപരിധി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഏഴാം സിപിസി പ്രകാരം 19900/- രൂപമുതൽ 63200/- രൂപവരെയാണ് നിയമനം ലഭിച്ചാൽ കിട്ടുന്ന അലവൻസുകൾ ലഭിക്കുന്നതായിരിക്കും , അപേക്ഷകൾ എല്ലാം തപാൽ വഴി ആയിരിക്കണം അപേക്ഷകൾ അയക്കേണ്ടത് , അപേക്ഷ ‘The Manager, Mail Motor Service, GPO കെട്ടിടം, Sector 17D, Chandigharh -160017’ എന്ന മേൽവിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുകയും വേണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അതത് ട്രേഡിലെ സിലബസിൽ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരീക്ഷയുടെ തീയതി, സ്ഥലം, ദൈർഘ്യം എന്നിവ തപാൽ വഴി പിന്നീട് അറിയിക്കും. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply