നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാറിന്റെ വികസന സാമൂഹ്യക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും നെഹ്‌റു യുവകേന്ദ്ര കർമ്മ പരിപാടികൾ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്നതിന് നേതൃത്വം നൽകാനും താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 5000 രൂപ ലഭിക്കുന്നതായിരിക്കും ,
നിയമനം പരമാവധി രണ്ടു വർഷത്തേക്ക് മാത്രം.യോഗ്യത പത്താം ക്ലാസ് വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 2023 ഏപ്രിൽ ഒന്നിന് 18നും 29നും ഇടയിൽ. റെഗുലർ വിദ്യാർഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. www.nyks.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് ഒമ്പതിനകം ഓൺലൈനായി അപേക്ഷിക്കണം.ആലപ്പുഴ ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകർ.
വിശദവിവരങ്ങൾ: ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവകേന്ദ്ര, കുറുപ്പൻസ് ബിൽഡിംഗ, അവലൂക്കുന്ന്, ആലപ്പുഴ 688006.ഫോൺ: 0477 2236542, 8714508255. nykalappuzha1@gmail.com
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിൽ താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്അക്കൗണ്ട്‌സ് അസിസ്റ്റന്റ് – ഒരു ഒഴിവ്. യോഗ്യത അക്കൗണ്ടിംഗിൽ ഡിഗ്രി/ഡിപ്ലോമ, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽപരിചയം.
ഡിസ്ട്രിക്ട് മിഷൻ കോ-ഓഡിനേറ്റർ – ഒരു ഒഴിവ്. യോഗ്യത – സോഷ്യൽ സയൻസിൽ ബിരുദം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം ആവശ്യം ,സ്‌പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി. യോഗ്യത- സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗിൽ ബിരുദം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം. ഡാറ്റ എൻട്രി ഓപ്പറേറ്റർ. യോഗ്യത – ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.ഡയാലിസിസ് ടെക്‌നീഷ്യൻ – യോഗ്യത – മെഡിക്കൽ കോളേജിൽ (ഡിഎംഇ) നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യൻ ബിരുദം/ഡിപ്ലോമ. എന്നിവ ഉണ്ടായിരിക്കണം , പ്രായം-2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 40 വയസ് കവിയരുത്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഫെബ്രുവരി 28 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.