Advertisement

എല്ലാ ജില്ലകളിലെയും യുവതി യുവാക്കൾക്ക് ജോലി അവസരം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ഒഴിവുകൾ,കേരളത്തിലെ എല്ലാ ജില്ലകളിലെയും യുവതി യുവാക്കൾക്ക് അവസരം. ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന അവസരങ്ങൾ ആണ് ഉടൻ ഈ ഒഴിവിലേക് അപേക്ഷകൾ ക്ഷണിക്കുന്നു , SSLC, പ്ലസ് ടു, ഡിഗ്രി, ITI, ഡിപ്ലോമ, ബിടെക്, MBA , പിജി തുടങ്ങിയ വിവിധ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ജോലി ഒഴിവുകൾ ആണ് ഉള്ളത് ,
എറണാകുളം: മഹാരാജാസ് കോളേജിലെ പ്ലേസ്മെൻറ് സെല്ലും എം.ഇ.സി.ടി ‍ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.ജനുവരി 21 ന് മഹാരാജാസ് കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ നൂറിൽപരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ നടക്കും. പ്ലസ് ടു/ഡിപ്ലോമ മുതൽ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.പ്രസ്തുത കോഴ്സുകളുടെ അവസാന സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിക്കും.രജിസ്ട്രേഷൻ പൂർണമായും സൗജന്യമായിരിക്കും.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തിരൂരങ്ങാടി നഗരസഭയും ചേർന്ന് ജനുവരി 28ന് തിരൂരങ്ങാടി പി എസ് എ ഓ കോളേജിൽ മെഗാ തൊഴിൽമേള നടത്തുന്നു അമ്പതോളം കമ്പനികൾ പങ്കെടുക്കും താല്പര്യമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ 0 4 8 3 273 47 37

Advertisement

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്റർ ജനുവരി 24 രാവിലെ 10 മണി മുതൽ സൗജന്യ പ്ലൈസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 73 ഒഴിവുകളിലേക്ക് പത്താം ക്ലാസ്, ബിരുദം, ബിടെക്, ഡിപ്ലോമ, ഐടിഐ, യോഗ്യത ഉള്ളവർക്കാണ് അവസരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 23 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക് 04712304577 കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം.
എന്നിങ്ങനെ മൂന്ന് ഇടങ്ങളിൽ ആണ് തൊഴിൽ മേള നടക്കുന്നത് ഇത് വഴി നമുക് എല്ലാ ജില്ലകളിൽ നിന്നും ജോലി ഒഴിവു വന്നിരിക്കുന്നു ,

Leave a Reply