കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു :കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/02/2023 ആണ്.സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് എന്ന തസ്തികയിലേക്ക്ക് ആണ് ഒഴിവു വന്നിരിക്കുന്നത് ,ഈ തസ്തികയിലേക്ക് 31/01/2023 തീയതി പ്രകാരം 40 വയസ്സിൽ കൂടുവാൻ പാടില്ല.MSW അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിനുള്ള ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.കുടുംബശ്രീയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
കുടുംബശ്രീയുമായി ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ.സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയ്ക്ക് പ്രതിമാസം 40000 രൂപ ശമ്പളം ലഭിക്കുന്നു.എന്നാൽ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷകർ 500 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നിന്ന് പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ സ്ക്രീനിംഗിനായി തിരഞ്ഞെടുക്കുന്നു.
സ്‌ക്രീനിംഗിന് ശേഷം തിരഞ്ഞെടുക്കുന്നു ഉദ്യോഗാർത്ഥികളെ അഭിമുഖം വഴിയോ അല്ലെങ്കിൽ എഴുത്ത് പരീക്ഷയിലൂടെയോ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം
സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക , കൂടുതൽ അറിയാൻ വീഡിയോ കാണുക