Thozhilvartha

ക്ഷീരവികസന വകുപ്പിൽ നിരവധി ജില്ലകളിൽ ജോലി ഒഴിവുകൾ,

ക്ഷീരവികസന വകുപ്പിൽ നിരവധി ജില്ലകളിൽ ജോലി ഒഴിവുകൾ, ക്ഷീരവികസന വകുപ്പിൻറെ 2023-2024 തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി നെടുങ്കണ്ടം, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ 10 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡയറി പ്രമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 18 നും 50 നും ഇടയിൽ പ്രായമുളളവരും കുറഞ്ഞത് എസ്എസ്എൽസി വിജയിച്ചവരുമായിരിക്കണം.ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുളളവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെൻറിവ് നൽകും.അപേക്ഷ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ എസ്എസ്എൽസി ബുക്കിൻറെ പകർപ്പ് (ആദ്യ പേജ്, മാർക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമർപ്പിക്കണം. അഭിമുഖം ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ജൂലൈ 05 ന് 2 മണിക്ക് നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ പരിശീലനം നൽകും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

ആലപ്പുഴ ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും. വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നൽകണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. ഫോൺ: 0477 2252358.

ക്ഷീരവികസന വകുപ്പിന്റെ 2023-2024 തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് നെടുങ്കണ്ടം, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ 10 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡയറി പ്രമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് നൽകും. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ 18 നും 50 നും ഇടയിൽ പ്രായമുളളവരും കുറഞ്ഞത് എസ്എസ്എൽസി വിജയിച്ചവരുമായിരിക്കണം.
ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുളളവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.അഭിമുഖം ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ജൂലൈ 05 ന് 2 മണിക്ക് നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ പരിശീലനം നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top