Advertisement

കേരളത്തിലെ വിവിധ ജില്ലകളിലെ അംഗൻവാടികളിൽ ജോലി നേടാം.

കേരളത്തിലെ വിവിധ ജില്ലാകളിൽ പഞ്ചായത്തുകളിൽ വന്നിട്ടുള്ള അംഗൻവാടികളിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു വനിതാ ശിശുവികസന വകുപ്പ്, എറണാകുളം ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ്, പി.ഒ, പിൻ-682308.

Advertisement

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ/ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ.താത്പര്യമുള്ളവർ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എൻ. പുരം പി.ഒ., 688582 എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാം .പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ കണ്ണൂർ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.കൂടാതെ മറ്റു പഞ്ചായത്തുകളിലും ഒഴിവു വന്നിരിക്കുന്നു ,

Leave a Reply