Advertisement

ജനറൽ ആശുപത്രി താത്കാലിക ജോലി ഒഴിവുകൾ

ജനറൽ ആശുപത്രി മുതൽ കേരളത്തിൽ വന്നിട്ടുള്ള വിവിധ താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു നേരിട്ടും അല്ലാതെയും അപേക്ഷിക്കാൻ കഴിയുന്ന തസ്തികകൾ ആണ്
എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയൻസ് അറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്/ ജിഎൻഎം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും.
ഉയർന്ന പ്രായ പരിധി 40 വയസ്. പ്രവ‍ൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.

Advertisement

എറണാകുളം ഗവ ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ നിയമ വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13-ന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 21-ന് മുമ്പ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-41 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി, പമ്പിംഗ് ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

 

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 14ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.

 

 

Leave a Reply