ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴിൽ വിവിധ തസ്തികളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യൻ, ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ, ജില്ലാ പിപിഎം കോർഡിനേറ്റർ, ജൂനിയർ കൺസൾട്ടന്റ് എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ചുവടെ കൊടുത്ത ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0483 273013 എന്ന ഫോൺ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www. arogyakeralam. gov.in വഴിയും നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് , തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക അധ്യാപകരെ നിയമിക്കുന്നു. http://mallapram.kvs.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 മുതൽ 19 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ മേൽ വെബ്‌സൈറ്റിൽ ലഭിക്കും.
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെ.പി.എച്ച്.എൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 22200 രൂപയാണ് ശമ്പളം. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം ഫെബ്രുവരി 16 ന് രാവിലെ 11 ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9847495311
ജില്ലയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ ‘ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള’ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കാം .