Thozhilvartha

ജില്ലാ കോടതികളിൽ ജോലി നേടാൻ അവസരം

കേരളത്തിലെ ഹൈകോടതിയിലും, ജില്ലാ കോടതികളിലും ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഹൈ കോർട്ട് ഓഫ് കേരളം ഇപ്പോൾ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് വിവിധ ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാം , നല്ല ശമ്പളത്തിൽ കേരളത്തിൽ വിവിധ കോടതികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. തിരുവനന്തപുരം 10
കൊല്ലം പത്തനംതിട്ട ,ആലപ്പുഴ , കോട്ടയം ,തൊടുപുഴ, എറണാകുളം, തൃശൂർ, പാലക്കാട് . മഞ്ചേരി .കോഴിക്കോട് ,കൽപ്പറ്റ ,തലശ്ശേരി ,കാസർകോട്, എന്നിവിടങ്ങളിൽ ആണ് ഒഴിവു വന്നിരിക്കുന്നത്‌ . കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗിൽ അടിസ്ഥാന പരിജ്ഞാനവും ഹാർഡ്‌വെയർ ട്രബിൾഷൂട്ടിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം . ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉദ്യോഗാർത്ഥികൾ 02/01/1982-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താപാൽ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോർമാറ്റ്‌ താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 6 വരെ. ആണ് കൂടുതൽ വിവരങ്ങൾക്ക് ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top