Advertisement

ഡാറ്റാ എന്‍ട്രി ജോലി ഒഴിവുകൾ

ഡാറ്റാ എൻട്രി ജോലി നേടാം വിവിധ ജില്ലകളിൽ അവസരം കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ.മലയാളം or ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ അറിയുന്നവർക്ക് സർക്കാർ താത്കാലിക ഡാറ്റാ എൻട്രി ജോലി നേടാൻ അവസരം വിവിധ ജില്ലകളിൽ ആയിട്ടാണ് ഒഴിവുകൾ വന്നിട്ടുള്ളത്, 20000 രൂപ മുതൽ ശമ്പളത്തിൽ ജോലി നേടാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ജില്ലയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ ‘ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള’ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31 ആണ് ,

Advertisement

നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.
എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് ,

Leave a Reply