എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കീഴിൽ വിവിധ ജില്ലകളിൽ ജോലി നേടാം, ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത് ആണ് ,ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും. അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ് വിവരങ്ങൾക്ക് ഫോൺ :0483 2734737
കണ്ണൂർ ഗവ.ഐ ടി ഐയിൽ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറിൽ ഐ ടി ഐ കഴിഞ്ഞ ട്രെയിനികൾക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവർക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികൾ ഭാഗമാകുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കമ്പനികൾക്കും രജിസ്റ്റർ ചെയ്യാം.
എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 ന് തൊഴിൽമേള നടത്തുന്നു.അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിൽ എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രസീതി ലഭിച്ചവർ അത് നൽകണം.
സെയിൽസ് എക്‌സിക്യൂട്ടീവ്‌സ്, പ്രൊക്യൂർമെന്റ് എൻജിനീയർ(ബിരുദം),ട്രൈനി ബയോമെഡിക്കൽ(ബി.ടെക്/ബി.ഇ ഇൻ ബയോമെഡിക്കൽ), പ്രൊജക്ട് എൻജിനീയർ, ജൂനിയർ എൻജിനീയർ, പ്ലാനിങ് എൻജിനീയർ, ഫിറ്റ് ഔട്ട് എൻജിനീയർ, ക്വാണ്ടിറ്റി സർവേവർ, ക്വാളിറ്റി കൺട്രോളർ(ബി.ടെക്/ബി.ഇ ഇൻ സിവിൽ), ആർക്കിടെക്(ബി.ആർക്ക്), ഇ.ആർ.പി എക്‌സിക്യൂട്ടീവ്(ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്), ഡ്രാഫ്റ്റ്‌സ്മാൻ ഇലക്ട്രിക്കൽ(ഐ.ടി.ഐ ഇലക്ട്രിക്കൽ), ഡ്രാഫ്റ്റ്‌സ്മാൻ(ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാൻ), എന്നീ ഒഴിവുകളിലേക്കാണ് തൊഴിൽമേള നടത്തുന്നത്. ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക ,ഫോൺ: 0491 2505435.