വനിത മാസികയിൽ ജോലി നേടാൻ അവസരം ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യിൽ സീനിയർ ആർട്ടിസ്റ്റ് ആകാൻ അവസരം.പേജ് വിഷ്വലൈസേഷൻ, ഡിസൈൻ ഇവയിൽ അറിവും മാഗസിൻ ഡിസൈൻ രംഗത്തു മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം ഫോട്ടോഷോപ്, ഇൻഡിസൈൻ എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം ,വിദ്യാഭ്യാസ യോഗ്യത ബിരുദം വിശദമായ ബയോഡേറ്റ, വർക്സാംപിൾ ഇവ സഹിതം പത്തുദിവസത്തിനകം അപേക്ഷിക്കുക. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും HUMAN RESOURCES DIVISION,MM Publications Ltd., P.B. No. 226, Kottayam-686 001 hr@mmp.in എന്ന ഇ മെയിൽ വിലാസത്തിലുംഅപേക്ഷ അയയ്ക്കാംഅപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ AT 2023 എന്നു രേഖപ്പെടുത്തണം.
കൂടാതെ മറ്റു ഒഴിവികൾ വന്നിരിക്കുന്നു
തൃശ്ശൂർ ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള, ആർമി/നേവി/എയർഫോഴ്സ്/ബിഎസ്എഫ്/സിആർപിഎഫ്/എൻഎസ്ബി/ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരായിരിക്കണം. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുളള അപേക്ഷാർത്ഥികളുടെ അഭാവത്തിൽ ഏഴാംതരം പാസ്സായവരേയും പരിഗണിക്കും. അപേക്ഷകർ 35 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 3 കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്.പ്രതിദിനം 780 രൂപയാണ് വേതനം.അപേക്ഷാ ഫോറത്തിന്റെ മാതൃക തൃശ്ശൂർ ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക്ക് നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് , ഫോൺ : 0487- 2420183