Advertisement

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണമായും വായിക്കുക നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം , എല്ലാവർക്കും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,
നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ (ഡയാലിസിസ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജനറൽ/ ബിഎസ്‌സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവർത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, പകർപ്പ് സഹിതം ജനുവരി 21 ന് രാവിലെ 10 ന് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 04935 296100.
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിൽ 60 വാക്ക് സ്പീഡ്, അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ കോമേഴ്സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Advertisement

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9496295293

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ : 9446220616.
എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ ഈ നമ്പറുകളിൽ വിളിച്ചു അന്വേഷിക്കുക ,

Leave a Reply