കുടുംബശ്രീയുടെ നേതൃത്വത്തിൽ 1200ലധികം ജോലി ഒഴിവുകൾ

0
128

കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ 50 കമ്പനികളിലായി 1200ലധികം ജോലി ഒഴിവുകൾ തൊഴിൽ മേള വഴി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് ആണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 14-01-23 ശനിയാഴ്ച ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിപുലമായ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്നും 50 പ്രൊഫഷണൽ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 1200 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉള്ളത്.പ്ലസ് ടു മുതൽ ഡിഗ്രി, ബി-ടെക്,ഐ ടി ഐ ഡിപ്ലോമ,ജനറൽ നഴ്സിംഗ്, തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം സാധിക്കും , ഈ അവസരം പരമാവധി ഉപയോഗിക്കുക ഇപ്പോൾ വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ‘National Rabies Control Programme’ (NRCP), and ‘Programme for Prevention and Control of Leptospirosis (PPCL) എന്നീ ദേശീയ പദ്ധതികളിലേക്ക് ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. ശമ്പളം പ്രതിമാസം 25000 രൂപ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ നാലും ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിൽ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകളും വേണം. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്(എ) വകുപ്പിൽ ലഭ്യമാക്കണം.

എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു.സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്പ്രൊജക്ട് എന്‍ജിനീയര്‍, ജൂനിയര്‍
എന്‍ജിനീയര്‍, പ്ലാനിങ് എന്‍ജിനീയര്‍, ഫിറ്റ് ഔട്ട് എന്‍ജിനീയര്‍, ക്വാണ്ടിറ്റി സര്‍വേവര്‍, ക്വാളിറ്റി കണ്‍ട്രോളര്‍(ബി.ടെക്/ബി.ഇ ഇന്‍ സിവില്‍),
സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്‍ജിനീയര്‍(ബി.ടെക്/ബി.ഇ സ്ട്രക്ചറല്‍ എന്‍ജിനീയറിങ്),
എച്ച്.ആര്‍ ജനറലിസ്റ്റ്(എം.ബി.എ ഇന്‍ എച്ച്.ആര്‍) എന്നീ ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പർ ബന്ധപെടുക ഫോണ്‍: 0491 2505435

Leave a Reply