ഇന്ത്യൻ കരസേന സ്പെഷ്യൽ റിക്രൂട്ട്മെന്റ് വന്നു. ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ പുതിയ ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണ്. ഇതിലേക്ക് അപേക്ഷകൾ ഓപ്പൺ ചെയ്യുന്നത് 17 ജനുവരി 2023 നു ആണ്. അപേക്ഷിക്കുന്നതിനു ഉള്ള അവസാന തിയതി കൊടുത്തിരിക്കുന്നത് 15 ഫെബ്രുവരി 2023 വരെയും ആണ്. ഇതിലേക്ക് NCC സ്പെഷ്യൽ എൻട്രി വഴി നിങ്ങൾക്ക് ജോലി ലഭിക്കുവാൻ സാധിക്കുന്നതാണ്. അത് വഴി നിങ്ങൾക്ക് സെക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അതിൽ നിങ്ങൾക്ക് ലഭിക്കുന്ന റാങ്ക് എന്ന് പറയുന്നത് lieutenant റാങ്ക് ആണ്.
അതിൽ ഏകദേശം 56100 രൂപ ബേസിക് സാലറി നിങ്ങൾക്ക് ലഭിക്കുന്നതാണ്. അത് പോലെ തന്നെ ഇതിൽ 177500 രൂപ വരേയോളം നിങ്ങൾക്ക് സാലറി ലഭിക്കാവുന്ന ഒരു തസ്തിക തന്നെ ആണ്. അത് പോലെ തന്നെ ഈ ഒരു പോസ്റ്റിൽ നിന്നും പ്രൊമോഷൻ മുഘേന നിങ്ങൾക്ക് ക്യാപ്റ്റൻ, മേജർ, എന്നീ പോസ്റ്റുകയിലേക്കും ഒക്കെ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. 19 വയസു മുതൽ 25 വയസു വരെ ആണ് ഇതിന്റെ പ്രായപരിധി പറഞ്ഞിട്ടുള്ളത്. NCC സർട്ടിഫിക്കറ്റ് ഹോൾഡർ ആയിരിക്കണം. ഒപ്പം ഏതെങ്കിലും ഒരു ഡിഗ്രി 50 % മാർക്കോട് കൂടി പാസ് ആയിരിക്കണം.
https://youtu.be/QrVrT14sfvw